Newsleader – നിറഞ്ഞുകത്തുന്ന കൈപ്പന്തത്തിന്റെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടവും കോലവും ആറാട്ടുപുഴപൂരത്തിന്റെ അഴകുറ്റ കാഴ്ചകളിലൊന്നാണ്. ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തത്തിനുള്ള തുണി ഒരുക്കിത്തുടങ്ങിക്കഴിഞ്ഞു. തിരുപ്പൂരില്‍ നിന്നും കൊണ്ടുവന്ന ഇരുനൂറ് കിലോ തുണി മന്ദാരക്കടവില്‍ വച്ച് പുഴുങ്ങി അലക്കുന്ന പണികളാണ് ആരംഭിച്ചത്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ അമ്പതോളം യുവാക്കളാണ് ഇതില്‍ പങ്കാളികളായത്.
Latest malayalam news : English summary
The Nettipattam and Kolam, shining in the light of the floodlights, are one of the most beautiful sights of Arattupuzhapuram. The cloth for the handball of Aratupuzha Pooram has already been prepared. Two hundred kilos of cloth brought from Tirupur were cooked and washed at Mandarakadu. Under the leadership of the Aratupuzha Temple Advisory Committee, around fifty youth participated in this.