ഇന്ത്യന്‍ ജനതയ്ക്ക് ഹൈബ്രിഡ് പ്രതിരോധ ശേഷി ഉണ്ടെന്നും സ്വാഭാവിക കൊവിഡ് അണുബാധ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും അറോറ പറഞ്ഞു. ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്നു വിളിക്കുന്ന പ്രതിരോധ കുത്തിവയ്പാണ് ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കുന്നത്. ലോകത്ത് മറ്റെവിടെയും കാണപ്പെടുന്ന ഒമിക്രോണിന്റെ മിക്കവാറും എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിലും കാണപ്പെടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.