കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യം ജാഗ്രതയിലാണ്. പരിശോധനകള്‍ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങളോട് ഏപ്രില്‍ പത്തിനും പതിനൊന്നിനുമായി മോക്ക് ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയാറാക്കിയ നിര്‍ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്.