ആള്‍ക്കൂട്ടമുണ്ടാവുന്ന പ്രദേശം, എ.സി മുറികള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്ക് ഉപയോഗം വ്യാപകമാക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതി കൊവിഡിന് മുന്‍പ് നടപ്പിലാക്കിയത് പോലെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ 62 സ്ഥാപനങ്ങളില്‍ 13 സ്ഥാപനങ്ങള്‍ ഒഴികെ എല്ലായിടത്തും മൂന്ന് ഡോക്ടര്‍മാര്‍ വീതമുണ്ടെന്നും മൂന്ന് ഡോക്ടര്‍മാര്‍ വീതമുള്ള സ്ഥലങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷമുള്ള ഒ.പിയും കൊവിഡിന് മുമ്പേയുള്ള എല്ലാ ആര്‍ദ്രം ചികിത്സാ സൗകര്യങ്ങളും ഉണ്ടെന്നും ഡി.എം.ഒ അറിയിച്ചു.