തട്ടിപ്പുകള്‍ നടത്തുന്നതിലും തട്ടിപ്പില്പെട്ടുപോകുന്നതിലും മലയാളികളാണ് കൂടുതലെന്നാണ് കണക്കുകള്‍. പലതരം തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ഒരു വിസതട്ടിപ്പുകേസാണ് പുതിയതായി തൃശൂരില്‍ നിന്നും പുറത്തു വരുന്നത്. ഉന്നത കുലജാതന് തന്നെയാണ് ഇവിടെയും പ്രതി എന്നതാണ് കൗതുകം. ജര്‍മനിയില്‍ നഴ്സിംഗ് പഠനത്തിനു വീസ വാഗ്ദാനം ചെയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യ പ്രതി മേലൂര്‍ കരുവാപ്പടി സ്വദേശി നന്ദീവരം വീട്ടില്‍ റിഷികേശ് ആണ് അറസ്റ്റിലായത്. തട്ടിപ്പു നടത്തി വിദേശത്തും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മറ്റും ഒളിവില്‍ കഴിയുന്നതിനിടെ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



