ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികള്‍ തന്നെയെന്ന് സമ്മതിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ന് രാവിലെ കോഴിക്കോട്ട് ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഹൈക്കോടതി വിധിയോട് തങ്ങള്‍ക്ക് യോജിപ്പാണെന്ന് വ്യക്തമാക്കിയത്.