ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തിട്ടാണെങ്കിലും ഇടതുപക്ഷത്തിന് ആശ്വസിക്കാവുന്ന തിരിച്ചുവരവാണുണ്ടായിരിക്കുന്നത്. ഫലപ്രഖ്യാപനം പൂര്‍ണ്ണമാകുന്നതോടെ ഭരണം പിടിക്കാനുള്ള ചരടുവലികള്‍ ആരംഭിക്കുമെന്നുറപ്പാണ്. ഒപ്പത്തിനൊപ്പമുള്ള സീറ്റ് നമ്പറുകള്‍ നല്‍കുന്ന സൂചന അതാണ്. പതിറ്റാണ്ടുകളായി ചോദ്യം ചെയ്യാത്ത ശക്തിയായിരുന്നു ത്രിപുരയില്‍ ഇടതുപക്ഷം. ഇടതുകോട്ട തകര്‍ന്നടിഞ്ഞത്, ബിജെപിയുടെ കടന്നുവരവോടെ പൂര്‍ണ്ണമാവുകയായിരുന്നു.