പോങ്കോത്ര സ്വദേശികളായ കോപ്പുള്ളിപ്പറമ്പില്‍ നിത്യാനന്ദ് – ജെസി ദമ്പതികളുടെ മകനായ നീരജ് കഴിഞ്ഞ ജൂണിലാണ് സുഹൃത്തിനെ കുളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഈ ധീരതയാണ് രാഷ്ട്രപതിയുടെ പുരസ്‌ക്കാരത്തിന് നീരജിനെ അര്‍ഹനാക്കിയത്. നാലാള്‍ താഴ്ചയുള്ള മാന്നാംകുളത്തില്‍ പോങ്കോത്ര തെക്കുംപുറം ആന്‍ഡ്രൂസിന്റെ മകന്‍ ഗോപാലകൃഷ്ണനാണ് വീണത്. സൈക്കിള്‍ ചവിട്ടി വന്ന ഗോപാലകൃഷ്ണന്‍ കുളത്തില്‍ മുങ്ങിത്താഴുമ്പോള്‍ കുളക്കരയില്‍ തന്റെ രണ്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു നീരജ്. പുരസ്‌ക്കാര നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് നീരജിന്റെ മാതാപിതാക്കളും നാട്ടുകാരും.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



