Menu

Follow Us On

മച്ചാട് മാമാങ്കത്തിന് കൂറയിട്ടു

ദേശക്കാര്‍ തട്ടകത്തുനിന്ന് വെട്ടിയെടുത്ത പച്ചമുളകള്‍ വൃതശുദ്ധിയോടെ തിരുവാണിക്കാവിലെത്തിച്ചു. തുടര്‍ന്ന് ദേശ തച്ചന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ മുള കീറിയ അലുകുകള്‍ ഉപയോഗിച്ച് പടി രൂപത്തിലാക്കി പൂജ നടത്തിയതിനുശേഷം ക്ഷേത്രത്തിന്റെ വടക്കേനടയില്‍ സ്ഥാപിച്ചു. ചടങ്ങിന് മാമാങ്ക ആഘോഷ കമ്മിറ്റി ഭാരവാഹികളായ രഘു പാലിശ്ശേരി, പി.കെ. രാമചന്ദ്രന്‍, എം.ബി. പ്രവീണ്‍, അരീക്കര ഇല്ലത്ത് കൃഷ്ണകുമാര്‍ ഇളയത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 21-നാണ് മാമാങ്കം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –