മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്. ഡോക്ടര്‍ മഞ്ജുവിന്റെ നേതൃത്വത്തിലാണ് ചികിത്സകള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് രാവിലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ സന്ദര്‍ശിച്ചതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ മകനുമായി സംസാരിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ മഞ്ജു തമ്പി വ്യക്തമാക്കി