ദിവസങ്ങള്‍ക്കു മുന്‍പ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന സിനിമയെ ഇടവേള ബാബു വിമര്‍ശിച്ചിരുന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും എങ്ങനെ ഇതിന് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പ്രതികരിച്ചിരുന്നു. ഇതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നാലു ദിവസം മുമ്പാണ് ഇയാള്‍ ‘അമ്മ’ സംഘടനയെയും ഇടവേള ബാബുവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവച്ചത്. താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സൈബര്‍ പൊലീസ് ഇയാളെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



