ഏഴ് ആണ് ചീറ്റകളും അഞ്ച് പെണ് ചീറ്റകളുമാണ് പുലി സംഘത്തിലുള്ളത്. വംശനാശ ഭീഷണി നേരിടുന്ന ചീറ്റകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രോജക്ട് ചീറ്റയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ വരുത്തിയത്. ചീറ്റകളെ പാര്‍പ്പിക്കാനായി പത്ത് വലിയ ക്വാറന്റൈന് സെല്ലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വെളിനാടുകളില്‍ നിന്ന് മൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ 30 ദിവസം ക്വാറന്റൈനില്‍ താമസിപ്പിച്ച ശേഷം മാത്രമേ പുറത്തു വിടാന്‍ പാടുള്ളു എന്നാണ് നിയമം.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



