നാഗ്പൂരില്‍ നിന്നുള്ള എക്സ്പ്ളൊസീവ് സര്‍ട്ടിഫിക്കറ്റ്, മാഗസിന് സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളതും കൃത്യമായി അത് പുതുക്കി വരുന്നതും തൃശൂര്‍ പൂരത്തിലെ വെടിക്കെട്ട് നടത്തുന്ന പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളാണ്. അനുമതി നല്കുന്നതില് യാതൊരു വിവേചനവും ഇല്ല. എ.ഡി.എമ്മാണ് പരിശോധന നടത്തി അനുമതി നല്‍കേണ്ടത്. നിയമ സംവിധാനത്തിന് അകത്തു നിന്നാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് കലക്ടര്‍ ഹരിത വി.കുമാര്‍ നല്കുന്ന വിശദീകരണം