നാടിന്റെ പകുതിയോളം ദേശാടനം നടത്തുന്ന തട്ടകത്തമ്മ, ഭക്തരുടെ കാണിക്കകള്‍ സ്വീകരിച്ച് അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. അതിപുരാതനമായ ദ്രാവിഡാചാരത്തിന്റെ ഈടുവയ്പാവുകയാണ് പാറമേക്കാവിലെ പാനപ്പറ. ജനുവരി പതിനഞ്ചിന് തുടങ്ങിയ ദേശാടനം മുപ്പതുനാള്‍ നീളും. ഏറ്റവും ദീര്‍ഘമായ പാനപ്പറയാണ് തൃശൂര്‍ പാറമേക്കാവിലേത്. കാര്‍ഷികപ്രധാനമായ കാലഘട്ടത്തിന്റെ ബാക്കി പത്രമാണെന്ന് ദേവസ്വം സൂപ്രണ്ട് ശ്രീനിവാസന്‍ പറയുന്നു. പതിനെട്ടുദേശങ്ങളിലൂടെയാണ് ഭഗവതിയുടെ യാത്ര