ഇന്ന് രാത്രി ക്ഷേത്രത്തിന് പുറത്തും സംഘക്കളി അരങ്ങേറും. നാല് നാള്‍ നീണ്ടു നില്‍ക്കുന്ന താലപ്പൊലിയാഘോഷത്തിന് തുടക്കം കുറിച്ച് മകരസംക്രമ ദിനമായ ശനിയാഴ്ച്ച വൈകീട്ട് ആയിരത്തി ഒന്ന് കതിന വെടികള്‍ മുഴങ്ങും. ഒന്നാം താലപ്പൊലി നാളായ ഞായറാഴ്ച്ച രാവിലെ ക്ഷേത്രാങ്കണത്തില്‍ പരമ്പരാഗത ചടങ്ങുകളായ സവാസിനി പൂജയും ആടിനെ നടതള്ളലും നടക്കും. നാല് താലപ്പൊലി നാളുകളിലും ഉച്ചക്കും രാത്രിയിലും എഴുന്നള്ളിപ്പ് നടക്കും.