പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജഴ്സി സമ്മാനിച്ച് അര്ജന്റീന് ഓയില്‍ കമ്പനിയായ വൈ പി എഫ് പ്രസിഡന്റ് പാബ്ലോ ഗോണ്‍സാലസ്. അര്‍ജന്റീന ഫുട്ബാള്‍ ഇതിഹാസത്തിന്റെ ലിയോണല്‍ മെസിയുടെ ജഴ്സിയാണ് മോദിയ്ക്ക് സമ്മാനിച്ചത്. ബംഗളൂരുവില്‍ നടക്കുന്ന ഇന്ത്യ എനര്ജിവീക്ക് 2023ല്‍ വച്ചാണ് ജഴ്സി കൈമാറിയത്. മോദിയാണ് ഇന്ത്യ എനര്ജിവീക്ക് ഉദ്ഘാടനം ചെയ്തത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അര്‍ജന്റീനയുടെ എസ് ആന്‍ഡ് ടി ഇന്നൊവേഷന് മന്ത്രിയാണ് ജഴ്സി നല്‍കിയത്. അദ്ദേഹം തന്റെ ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട