ചൂടേറി. കാട്ടില്‍ നിന്നും വെള്ളംതേടിയും തണുപ്പുതേടിയും ജീവികള്‍ മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ തേടിയെത്തിത്തുടങ്ങി. ചാലക്കുടി വെറ്റിലപ്പാറയില്‍ വീട്ടിലെത്തിയ ഉഗ്രന്‍ രാജവെമ്പാലയാണ്. പാമ്പിനെ കണ്ട് വീട്ടുകാര്‍ ഇറങ്ങിയോടി. പ്ലാന്റേഷന് ക്വാര്‍ട്ടേഴ്സിലാണ് ഉരഗരാജാവ് എത്തിയത്. വെറ്റിലപ്പാറ 15 പ്ലാന്റേഷന് ക്വോര്‍ട്ടേഴ്സിലാണ് ഇന്നലെ രാവിലെ രാജവെമ്പാലയെ കണ്ടത്. രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാര്‍ പുറത്തേക്കോടി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പാമ്പിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തെനായില്ല. എന്നാല്‍ ഏറെ നേരത്തിന് ശേഷം ഇത് വനത്തിലേക്ക് തിരികെ പോവുകയും ചെയ്തു

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



