ഏഷ്യാനെറ്റ് ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയെന്ന് പറയുന്നവര്‍ എന്തിനാണ് പ്രതിഷേധം നടത്തിയതെന്ന് കൂടി വ്യക്തമാക്കണമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്.ചാനല്‍ ജീവനക്കാരിയുടെ കുട്ടിയെ നിര്‍ത്തി വാര്‍ത്ത ചമക്കുകയായിരുന്നു.ഇക്കാര്യം പറയാന്‍ പലര്‍ക്കും മടിയാണെന്നും, ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ആടിനെ പട്ടിയാക്കുന്നു പ്രചാര ശ്രംഖല വ്യാജ രാഷ്ട്രീയത്തെ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു