മുന്‍പ് 2020 ഒക്ടോബര്‍ 28ന് സ്വര്‍ണക്കടത്തില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ ആദ്യം ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നവംബര്‍ 25ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തു.2021 ജനുവരി 20ന് ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി 69 ദിവസം ജയില്‍വാസം നടത്തിയ ശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ സസ്പെന്‍ഷനിലായെങ്കിലും പിന്നീട് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തു. എന്നാല്‍ വിരമിച്ചതിന് പിന്നാലെ ഏതാണ്ട് രണ്ട് വര്‍ഷത്തിന് ശേഷം ലൈഫ് മിഷന് കേസില്‍ ശിവശങ്കര്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയാണ്