യുവജന കമ്മിഷന്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കി കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു. 26 ലക്ഷം രൂപ വേണമെന്നാണ് കത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 18 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. യുവജന കമ്മിഷന് കഴിഞ്ഞ ബഡ്ജറ്റില്‍ 76.06 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത് തികയാതെ വന്നതോടെ ഡിസംബറില്‍ 9 ലക്ഷം വീണ്ടും അനുവദിച്ചു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



