ഇന്ത്യന്‍ കോഫി ഹൗസിന്റെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ബ്രാഞ്ചാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേത്. ഇത് ഇല്ലാതാകുന്നതോടെ കോഫീഹൗസ് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിലാകും. കോഫി ഹൗസ് ഒഴിയണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് നല്‍കിയ നോട്ടീസിനെതിരെയായിരുന്നു കോഫീഹൗസ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഇത് തള്ളിയത് മറയാക്കിയാണ് ഇന്നലെ രാത്രിതന്നെ പൊളിക്കല്‍ നടത്തിയത്. മുന്നറിയിപ്പില്ലാതെ കെട്ടിടം പൊളിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും കോഫീഹൗസ് അധികൃതര്‍ പറയുന്നു. കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന പാത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍, അലമാരകള്‍ തുടങ്ങി ഒന്നും തന്നെ നീക്കം ചെയ്യാനുള്ള അവസരം പോലും നല്‍കാതെയാണ് കെട്ടിടം രാത്രിയില്‍ പൊളിച്ചത്.