അന്താരാഷ്ട്രനാടകോത്സവത്തോടനുബന്ധിച്ചുള്ള കുടുംബശ്രീ ഭക്ഷ്യമേളയില്‍ അട്ടപ്പാടി ചിക്കന്‍ ഏറ്റവും സ്വാദിഷ്ടമായ വിഭവം. ആദിവാസി ഊരുകളില്‍ നിന്ന് ശേഖരിച്ച പച്ചയിലകളും കായ്കളും ചേര്‍ത്താണ് വനസുന്ദരി തയ്യാറാക്കിയിരിക്കുന്നത്. പുതിയിന , മല്ലിയില, കറിവേപ്പില, പാലക്, കോഴി ജീരകയില, പച്ചക്കുരുമുളക്, പച്ചകാന്താരി എന്നിവ അരച്ച് ചേര്‍ത്ത് തയ്യാറാക്കിയ വനസുന്ദരി. 160 രൂപയ്ക്ക് ഒരു സെറ്റ് ലഭിക്കും. അട്ടപ്പാടിയിലെ വിവിധ കുടുംബശ്രീ അംഗങ്ങളായ കമല അഭയകുമാര്‍, ശാന്ത കക്കി, ലക്ഷ്മി കക്കി, വള്ളി എന്നിവര്‍ ചേര്‍ന്നാണ് രുചികരമായ ചിക്കന്‍ വിഭവം ഒരുക്കിയത്.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



