പോപ്പുലര്‍ ഫ്രണ്ടിനായി കോടതി നടപടികളുടെ വീഡിയോ ചിത്രീകരിച്ച 23 കാരി ഇന്‍ഡോറില്‍ അറസ്റ്റില്‍. സോനു മന്‍സൂരി എന്ന യുവതിയാണ് പിടിയിലായത്. പത്താന്‍ സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ വിചാരണ നടക്കുകയായിരുന്നു കോടതിയില്‍. ഇതുമായി ബന്ധപ്പെട്ട നടപടികളാണ് യുവതി പകര്‍ത്തിയത് . വക്കീലിന്റെ വേഷത്തിലായിരുന്നു യുവതി. കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ, അദ്ദേഹത്തിന്റെ അഭിഭാഷകരായ അമിത് പാണ്ഡെയും സുനില്‍ വിശ്വകര്‍മയുമാണ് കോടതി മുറിയില്‍ ഒരു യുവതി വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടത് . സംശയം തോന്നിയ അഭിഭാഷകര്‍ സ്ത്രീകളുടെ സഹായത്തോടെ യുവതിയെ പിടികൂടി. വനിതാ അഭിഭാഷക നൂര്‍ജഹാന്റെ നിര്‍ദേശപ്രകാരമാണ് താന്‍ വീഡിയോ ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. ഇതിനായി നൂര്‍ജഹാന്‍ തനിക്ക് മൂന്ന് ലക്ഷം രൂപ നല്‍കിയതായും യുവതി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്ന് കോടതി നടപടികളുടെ വീഡിയോയും കണ്ടെടുത്തു