കേരളം ഭരിക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പണാധിപത്യം കൊണ്ട് ജനങ്ങളെയും അധികാരത്തേയും വിലക്കുവാങ്ങാന്‍ കഴിയുമെന്ന് കരുതിയാണ് ബിജെപി കേരളം പിടിക്കാനിറങ്ങുന്നതെങ്കില് അതിവിടെ നടക്കില്ല. ഈ നാട് അങ്ങിയെുള്ള ഒരു നാടല്ല. ബിജെപിയുടെ ആ സ്വപ്നം സ്വപ്നമായിതന്നെ ഇരിക്കുകയേയുള്ളൂ. നിങ്ങള്‍ക്കിടെ വോട്ട് വിഹിതം കുറയുകയാണ്. ബിജെപിക്ക് 15 ശതമാനത്തിനടുത്ത് വോട്ടുവിഹിതമുണ്ടായിരുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 ശതമാനത്തിനടുത്തായി കുറഞ്ഞിരിക്കുയാണ്.