Menu

Follow Us On

ഭരണി ഉത്സവത്തിനു കൊടിയേറി

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളാണ് കൊടിയേറ്റിന്. പടാകുളം പടിഞ്ഞാറുള്ള കാവില്‍വീട്ടില്‍ വസതിയില്‍നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് രാവിലെ ആനന്ദനും സംഘവും ക്ഷേത്രത്തിലെത്തിയത്. ഈ സമയത്ത് അവകാശികള്‍ ധരിക്കേണ്ട പവിഴമാലകള്‍ വലിയ തമ്പുരാന്‍ കുഞ്ഞുണ്ണിരാജയില്‍നിന്ന് ആനന്ദനും പ്രതിനിധിയും കോട്ട കോവിലകത്തെത്തി കഴിഞ്ഞദിവസം സ്വീകരിച്ചിരുന്നു. ദേവീമന്ത്രങ്ങള്‍ ഉരുവിട്ടു പ്രദക്ഷിണത്തിനുശേഷം പട്ടില്‍ പൊതിഞ്ഞ സ്വര്‍ണത്താലിയും മണിയും ആനന്ദന്‍ കോഴിക്കല്ലില്‍ സമര്‍പ്പിച്ചു. അവകാശികളായ എടമുക്കിലെ കുഡുംബി സമുദായക്കാര്‍ ക്ഷേത്രത്തിലെ ആല്‍മരങ്ങളിലും പന്തലുകളിലും കൊടികളുയര്‍ത്തിയതോടെ കാളി-ദാരികയുദ്ധത്തിന് തുടക്കമായി

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –