ജയദേവന്‍ നന്ദിപറയുകയാണ്. വൈകിയെങ്കിലും എത്തുന്ന അംഗീകാരത്തിന്. എഞ്ചിനീയറായ ജയദേവന്‍ തൃശൂര്‍ സ്വദേശിയാണ്. 1998ലാണ് വി.ജെ.ഡി. നിയമത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിനൊപ്പം അവതരിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യക്കാരനായിപ്പോയതുകൊണ്ടുമാത്രം ഐസിസിയുടെ അംഗീകാരം ലഭിച്ചില്ല. സുനില്‍ ഗവാസ്‌കര്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ വികസിപ്പിച്ച മെത്തേഡ് പുറംലോകം അറിയുകപോലുമില്ലായിരുന്നു എന്ന് ജയദേവന്‍ പറയുന്നു