വാര്‍പ്പിന് 88 ഇഞ്ച് വ്യാസവും രണ്ടേകാല്‍ ടണ്‍ ഭാരവുമുണ്ട്. തൃശ്ശൂര്‍ ചേറ്റുവസ്വദേശിയും പ്രവാസി വ്യവസായിയുമായ എന്‍.ബി. പ്രശാന്താണ് 30 ലക്ഷത്തോളം ചെലവുള്ള വാര്‍പ്പ് വഴിപാടായി സമര്‍പ്പിച്ചത്. ഇതിനുള്ള വലിയ രണ്ടു ചട്ടുകങ്ങളും സമര്‍പ്പിച്ചു. ശബരിമല ഉള്‍പ്പെടെയുളള പല ക്ഷേത്രങ്ങളിലും സ്വര്‍ണക്കൊടിമരം നിര്‍മ്മിച്ച ശില്പികളായ മാന്നാര്‍ പരുമലയിലെ അനന്തന്‍ ആചാരി, മകന്‍ അനു അനന്തന്‍ ആചാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. ക്രെയിന്‍ ഉപയോഗിച്ചാണ് വാര്‍പ്പ് ക്ഷേത്രത്തിനകത്ത് എത്തിച്ചത്.