ഒരു യക്ഷിക്കഥയായി തോന്നാം. ഉണ്ടാക്കിയെടുത്ത ഒരാനയ്ക്ക് ജീവന്‍വയ്ക്കുക എന്ന ഒരത്ഭുത കഥ. എന്നാല്‍ തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് ഇരിഞ്ഞാടപ്പിള്ളിയില്‍ അങ്ങിനെ ഒന്ന് സംഭവിച്ചിരിക്കുന്നു. ഇരിഞ്ഞാടപ്പിള്ളി രാമന്‍ ലക്ഷണമൊത്ത ‘കൊമ്പനാ’ണ്. പത്തര അടി ഉയരം. എണ്ണൂറ് കിലോ തൂക്കം. നാലാളെ പുറത്തേറ്റും. ചെവിയാട്ടും വാലും തുമ്പിയും ഇളക്കും. കണ്ണുപോലും ചലിയ്ക്കും. എന്നാല്‍, അടുത്തുചെന്നാലേ അറിയൂ ഇതൊരു ‘റോബോട്ട്’ ആനയാണെന്ന്. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഫെബ്രുവരി 26-ന് ഈ ഗജവീരനെ നടയിരുത്തുകയാണ്