നാടെങ്ങും തൈപ്പൂയാഘോഷ ലഹരി. കാവടിച്ചന്തം നിറഞ്ഞ് ക്ഷേത്രാങ്കണങ്ങള്‍. വീഥികളിലും ക്ഷേത്രങ്ങളിലും നാഗസ്വരത്തിന്റെ അകമ്പടിയോടെ പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടി. പ്രസിദ്ധമായ കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രത്തില്‍ വര്‍ണ്ണാഭമായാണ് തൈപ്പൂയാഘോഷമാണ് നടന്നത്. പുലര്‍ച്ചെ അഞ്ച് മുതല്‍ വിശേഷാല്‍ പൂജയും അഭിഷേക കാവടിയാട്ടവും തേര് ഏഴുന്നള്ളിപ്പും നടന്നു. രാവിലെ 10.35 മുതല്‍ പകല്‍ കാവടി ആരംഭിച്ചു