ദുബായ് നഗരത്തിലെ ഏറ്റവും പുതിയ ലാന്‍ഡ്മാര്‍ക്കായ ‘അറ്റ്‌ലാന്റിസ് ദി റോയല്‍’സന്ദര്‍ശിച്ച് ദുബായ് ഭരണാധികാരി. ടൂറിസം രംഗത്തേക്ക് പുതുതായി ചേര്‍ക്കുന്ന വാസ്തുവിദ്യ മാസ്റ്റര്‍പീസാണ് ഹോട്ടലെന്ന് ദുബായ് ഭരണാധികാരി ട്വിറ്ററിറില്‍ കുറിച്ചത്. പാം ജുമൈറ ദ്വീപിലെ ആഢംഭര റിസോര്‍ട്ട് ശനിയാഴ്ച രാത്രി തുറക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം നടത്തിയത്.ലോകത്തിലെ ഏറ്റവും ജനപ്രിയമായ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുമായി ആഴത്തിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ യു.എ.ഇയും ദുബൈയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.