ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ കുടുക്കില്‍ കുടുങ്ങി വലിച്ചപ്പോഴോ തുമ്പിക്കൈ അറ്റുപോയതാകാമെന്നാണ് നിഗമനം. നിലവില്‍ ആനക്കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നാട്ടുകാരനായ സജില്‍ ഷാജുവാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ജില്ലാ സ്പെഷ്യള്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രനെത്തി ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. തുമ്പിക്കൈ ഇല്ലാതെ ഇതിന് ജീവിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയുമുണ്ട്. വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്.