സ്ത്രീകളുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സയ്യിദ് അലി ഹൈദര്‍ എന്ന പാക് മാദ്ധ്യമപ്രവര്‍ത്തകന്റെ യൂട്യൂബ് ചാനലിലാണ് ഈ ക്ലിപ്പുകള്‍ ആദ്യം പോസ്റ്റ് ചെയ്തത്.
ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെ വ്യാജമാണെന്ന് അറിയിച്ച് ഇമ്രാന് ഖാന്റെ പാര്‍ട്ടിയും എത്തി. ഓഡിയോയുടെ ആധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോള്‍, അതിലെ ശബ്ദം യഥാര്‍ത്ഥത്തില്‍ ഇമ്രാന് ഖാന്റേതാണെന്ന് ചില പാക് മാധ്യമപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ചോര്‍ന്ന ഓഡിയോയിലെ അജ്ഞാത സ്ത്രീയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ഒരു മാദ്ധ്യമ പ്രവര്ത്തകന് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീയുടെ പേര് പറയുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു