ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങള്‍ക്കായി ഉദ്യാനം തുറന്നിരിക്കും. സാധാരണയായി പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന സമയമായ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഒരു മാസക്കാലമാണ് ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാറുള്ളത്. രണ്ട് മാസത്തെ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതിന് പുറമെ കര്‍ഷകര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ പ്രത്യേക സംഘങ്ങള്‍ക്ക് പൂന്തോട്ടം തുറന്നുകൊടുക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് നവിക ഗുപ്ത പറഞ്ഞു. എല്ലാ വര്‍ഷവും ഒരു മാസത്തേക്ക് മുഗള്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാറുണ്ട്