ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ അഡ്വ. സൈബി ജോസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി കമീഷണറുടെ റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശ. കമീഷണര്‍തന്നെ നേരിട്ടാണ് പ്രാഥമിക പരിശോധന നടത്തിയത്. അതീവ ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. സംഭവവുമായി ബന്ധപ്പെട്ട ആളുകളുടെ ഫോണ്‍ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ പരിശോധിക്കണം