News Leader -ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ഉള്ളപ്പോഴായിരുന്നു സീലിങ് അടര്‍ന്ന് വീണത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ മെറിന് തലയ്ക്ക് പരുക്കേറ്റു; മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്കും പരുക്കേറ്റു. ഒ.പി സമയമായതിനാല്‍ രോഗികളുടെ തിരക്കുണ്ടായിരുന്നു. വന്‍ ശബ്ദം കേട്ട് രോഗികളില്‍ പലരും പുറത്തേക്ക് ഇറങ്ങിയോടി. ആറു മാസം മുമ്പാണ് നിര്‍മ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.