News Leader -പറവൂര്‍ തട്ടാന്‍പടി സ്വദേശി 81 വയസ്സുള്ള പുത്തന്‍പുരയില്‍ പത്മനാഭന്‍ , ഭാര്യ 79 വയസ്സുള്ള പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷാജു , ഭാര്യ ശ്രീജ , മകള്‍ 11 വയസുള്ള അഭിരാമി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു.