പാടശേഖരത്തിലൂടെ കടന്ന് പോകുന്ന പെരുംതോടില്‍ മാലിന്യം നിറഞ്ഞതാണ് വെള്ളം ഒഴുകിപോകുന്നതിന് തടസ്സമായിരിക്കുന്നത്. കാടുകുറ്റി, കൊരട്ടി പഞ്ചായത്തുകളിലെ ആറോളം വാര്‍ഡുകളില്‍ നിന്നും മഴവെള്ളം ഒഴുകിയെത്തുന്നത് ഈ പാടശേഖരത്തിലേക്കാണ്. എന്നാല്‍ പാടശേരത്ത് നിന്നും പെരുതോട് വഴി വെള്ളം ഒഴുകിപോകുന്നില്ല. 75ഏക്കറോളം സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. നടീല്‍ പൂര്‍ത്തിയാക്കിയ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഒരേക്കറിന് ഇരുപതിനായിരം രൂപയോളം ചിലവിട്ടാണ് നടീല്‍ പൂര്‍ത്തീകരിച്ചത്. ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്