അടിവസ്ത്രത്തില്‍ പോക്കറ്റുതുന്നി കടത്തിയ സ്വര്‍ണ്ണമാണ് നെടുമ്പാശേരിയില്‍ പിടിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 543 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 27 ലക്ഷം രൂപ വിലവരും. എറണാകുളം സ്വദേശി അശോകനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിവസ്ത്രത്തില്‍ പോക്കറ്റുണ്ടാക്കി സ്വര്‍ണം വച്ചശേഷം പോക്കറ്റ് ആണെന്ന് മനസിലാക്കാന്‍ പറ്റാത്ത രീതിയില്‍ തയ്ച്ചിരുന്നു.