ഫിയറോ ജെയിന്‍ ഹാപ്പിയാണ്. പരിമിതികളെ മറികടന്നുളള എഞ്ചിനീയറിംഗ് പഠനത്തിന് കോളജിന്റേയും മന്ത്രിയുടേയും സ്‌നേഹ പിന്തുണ. ഇനി യാത്രവേണ്ട. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു പഠിക്കാം. വയനാട് സ്വദേശിയായ ഫിയറോ ജെയിന്‍ പഠനാവശ്യാര്‍ഥം അച്ഛന്‍ ജെയ്സണിന്റെ കൂടെ തൃശൂരില്‍ വാടകക്ക് വീട് എടുത്താണ് രണ്ടു മാസമായി താമസം. അച്ഛന്‍ എന്നും വാഹനത്തില്‍ കോളേജിലേക്ക് കൊണ്ടുചെന്ന് ആക്കുകയായിരുന്നു. മകന്റെ സൗകര്യര്‍ഥം വിദേശത്തെ ജോലി ഉപേക്ഷിച്ച് വന്നതാണ് അച്ഛന്‍. വാഹനത്തില്‍ നിന്നിറങ്ങി വീല്‍ ചെയറില്‍ ആയിരുന്നു ഫിയറോ ജെയിന്‍ ക്ലാസ്സില്‍ കയറിയിരുന്നത്. കോളേജിന് സമീപത്തെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് അനുവദിക്കപ്പെട്ടതോടെ ഫിയറോയുടെ കോളേജിലേക്കുള്ള വഴിയാത്ര ഒഴിവാകും