ബ്രഹ്‌മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 421 പേര്‍ ക്യാമ്പില്‍ പങ്കെടുത്തവരാണ്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.