12 ദിവസവും 24 മണിക്കൂര്‍ സമയം പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ സന്തോഷം ഈ ദൗത്യം എത്ര കഠിനമായിരുന്നുവെന്നതിന് തെളിവാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രദേശത്തെ വായു ഗുണ നിലവാര സൂചിക ഇപ്പോള്‍ സാധാരണനിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.