മാര്‍ച്ച് 9ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചതെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവന്‍ ആരോപണവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഫലമായി 30 കോടി രൂപ വാഗ്ദാനം ചെയ്തും എം വി ഗോവിന്ദനു വേണ്ടി വിജയ്പിളളയെന്നാള്‍ സമീപിച്ചുവെന്നായിരുന്നു ആരോപണം. ഇംഗ്ളീഷിലും മലായളത്തിലുമുളള പത്രങ്ങള്‍ ഈ ആരോപണം പ്രസിദ്ധീകരിക്കുകയും ചാനലുകള്‍ വാര്‍ത്ത സംപ്രേഷണം ചെയ്യുകയും ചെയ്തു. വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ ആരോപണം ഉന്നയിച്ചത്. തികച്ചും വസ്തുതാ വിരുദ്ധവും തെറ്റായതുമായ ഈ ആരോപണം നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയുന്നതായി രണ്ട് പ്രമുഖ മലയാള പത്രങ്ങളിലും മുഴുവന്‍ ചാനലുകളിലും അറിയിപ്പ് നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു