ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസില്‍ ഇഡി വേട്ടയാടുന്നുവെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍ ആരോപിച്ചു. കേസിലെ മറ്റ് പ്രതികളെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ല. ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇഡി തന്നെ വേട്ടയാടുകയാണെന്നും ശിവശങ്കറിന്റെ ഹര്‍ജിയിലുണ്ട്. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.