Menu

Follow Us On

അമ്മയും മക്കളും കത്തികരിഞ്ഞ നിലയില്‍

ത്യശൂര്‍ കുന്നംകുളം പന്നിത്തടത്ത് ചിറമനെങ്ങട് റോഡില്‍ താമസിക്കുന്ന അമ്മയും മക്കളും കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു.കാളുവളപ്പില്‍ ഹാരിസിന്റെ ഭാര്യയും ഷഫീനയേയും രണ്ട് മക്കളേയുമാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഫീന, മൂന്നുവയസ്സുള്ള അജുവ ഒന്നരവയസ്സുളള അമന്‍ എന്നിവരാണ് മരിച്ചത്.ഏട്ടനുജന്മാര്‍ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടില്‍ ജേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സംഭവം നടക്കുമ്പോള്‍ ഭര്‍ത്തൃമാതാവിന്റെ ഉമ്മ വീട്ടിലുണ്ടായിരുന്നു. മരിച്ച യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –