ഷോറൂമിന്റെ പുറക് വശത്ത് നിന്നുമാണ് തീപടര്‍ന്നത്. ആദ്യ ഘടത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ജില്ലയിലെ വിവിവ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി മൂന്ന് യൂണിറ്റ് കൂടി എത്തുകയായിരുന്നു.ആളിപടര്‍ന്ന തീയില്‍ ഷോറൂമിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന നിരവധി കാറുകള്‍ കത്തി നശിച്ചു . പുതുക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.