ഈ മനുഷ്യന്‍ പാടുകയാണോ അതോ ദുഃഖങ്ങള്‍ പങ്കുവയ്ക്കുകയാണോ എന്ന് സംശയം തോന്നും. പക്ഷെ ആ പാട്ടുകളിലെ പ്രത്യാശയുടെ കിരണങ്ങള്‍ കാണാതെ പോകരുത്. ഇറ്റ്ഫോക്കിലെ സംഗീതരാവിലേയ്ക്ക്. സുജാതന്‍ ആര്‍ട്ട് ഗ്യാലറിയിലെ ഓപ്പണ്‍ തിയേറ്ററില്‍ നടന്ന ഫോക്ക് സിംഗര്‍ സുസ്മിത് ബോസിന്റെ സംഗീത വിരുന്ന് രണ്ടാം ദിനത്തിന്റെ ആവേശമായി. നിങ്ങളുടെ ദുഃഖം എന്റേതാണെങ്കില്‍ അത് ലോകത്തിന്റേതുമാണ് എന്ന് പാടുകയാണ് സുസ്മിത് ബോസ്. ഇക്കാലവും മാറും. മഹാദുരന്തങ്ങള്‍ക്കു ശേഷവും പുതിയ വസന്തമെത്തും എന്നാണ് അദ്ദേഹം പാടുന്നത്. പതിമൂന്നാമത് ഇറ്റ്ഫോക്കിന്റെ രണ്ടാം ദിനത്തില്‍ റീജിയണല്‍ തിയറ്ററിന്റെ മുറ്റത്ത് സുസ്മിത് ബോസിന്റെ ശബ്ദം ഇന്ത്യന്‍ സംഗീതത്തിന്റെ മനുഷ്യാവകാശ മുഖമായിമാറുകയായിരുന്നു