ചെറുപ്പകാലം മുതല്‍ മനസില്‍ താലോലിച്ചിരുന്ന നൃത്തം എന്ന സ്വപ്നം പെരുവനത്തപ്പന്റെ മുന്നില്‍ നടന്ന മോഹിനിയാട്ടം അരങ്ങേറ്റത്തിലൂടെ സഫലമാക്കി ഗീത കുട്ടന്‍ മാരാര്‍.കൊറോണക്കാലത്ത് ഒഴിവു സമയം കിട്ടിയപ്പോള്‍ ശാന്തി ആനന്ദിന്റെ കീഴില്‍ ഓണ്‍ലൈനായി പരിശീലനം പുനരാരംഭിക്കുകയായിരിന്നു ഗീത പറഞ്ഞു.