Menu

Follow Us On

കുചേലദിനം ഭക്തിസാന്ദ്രമായി

സതീര്‍ത്ഥ്യനായ കുചേലനെ ദാരിദ്രദുഃഖത്തില്‍നിന്ന് ശ്രീകൃഷ്ണന്‍ കരകയറ്റിയ സുദിനം-ധനുമാസത്തിലെ മുപ്പെട്ടു ബുധനാഴ്ചയാണിന്ന്.
കുചേലദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക അവില്‍ നിവേദ്യം നടന്നു. നിരവധി ഭക്തര്‍ നേരത്തേക്കൂട്ടി അവില്‍ നിവേദ്യത്തിനായി ശീട്ടാക്കിയിരുന്നു. തിരുവമ്പാടി ക്ഷേത്രത്തില്‍ മൂന്നുമണിയോടെ പ്രസാദവിതരണം ആരംഭിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ഗുരുവായൂരില്‍ കുഴച്ച അവില്‍ മൂന്നര ലക്ഷത്തോളം രൂപയ്ക്ക് തയ്യാറാക്കി. 13 ഇല്ലങ്ങളിലെ കീഴ്ശാന്തിക്കാര്‍ ഒത്തുചേര്‍ന്ന് മൂവായിരത്തോളം നാളികേരം ചിരകിയെടുത്താണ് കുഴച്ച അവില്‍ ഒരുക്കി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –