ചൂടുള്ള കാപ്പിയും കട്ടലേറ്റുമെല്ലാം ചാലക്കുടിക്കാര്‍ക്ക് അന്യമായി. ഇന്ത്യന്‍ കോഫി ഹൗസ് ചാലക്കുടിയില്‍ നിന്നും വിടപറഞ്ഞു. ഒരുകാലത്ത് രണ്ട് ഔട്ട്ലെറ്റ് വരെ ചാലക്കുടിയിലുണ്ടായിരുന്ന കോഫി ഹൗസാണ് ചാലക്കുടിക്ക് അന്യമായത്. ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കി. പുതിയ ഔട്ട്‌ലെറ്റ് മുരിങ്ങൂരില്‍ 19ന് തുറക്കും. ചാലക്കുടിക്കാര്‍ക്ക് കാപ്പിയില്ല!