Menu

Follow Us On

ചിന്ത സമ്മതിച്ചു

യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനെ വിടാതെ പിന്തുടര്‍ന്ന് വിവാദങ്ങള്‍ തുടര്‍ക്കഥ. സ്റ്റാര്‍ ഹോട്ടലിന്റെ പേരിലാണ് പുതിയ വിവാദം. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും, ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപാര്‍ട്മെന്റില്‍ പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപ വാടക നല്‍കിയാണ് ചിന്ത താമസിച്ചതത്രേ. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷന്‍ അദ്ധ്യക്ഷക്ക് എങ്ങനെ കിട്ടി?

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –